വിളിച്ചുണർത്തുവിൻ എന്നും ഓടിടുവിൻ
വിളിച്ചുണർത്തുവിൻ എന്നും ഓടീടുവിൻ
ദൈവത്തിന്റെ ആലയത്തിലൊത്തുചേരുവിൻ
ആശിക്കുവിൻ സണ്ടേസ്ക്കൂളിൽ പോകുവിൻ
ആനന്ദമധികമായി അവിടെയുണ്ടല്ലോ - എന്നും
1. നമ്മളൊത്തുണർന്നു നീങ്ങണം
വെള്ളവസ്ത്രം ധരിച്ചൊരുങ്ങണം
കഷ്ടമെങ്കിൽ കഷ്ടത്തോടെ സണ്ടേസ്കൂളിൽ പോകണം
ദൈവവചനപഠനത്തിങ്കൽ ജാഗരായിരിക്കണം
സണ്ടേസ്കൂളിൽ എത്ര മോഹനം
സുവാർത്തയോതും സാറിന്റെ കാൽ -വിളിച്ചു
2. പ്രാർത്ഥനയോടെന്നും തുടങ്ങണം
പാവനമായി ക്ലാസ്സിലിരിക്കേണം
ആദ്യപാഠം ആദിമ വിഷയവും വചനവും
ആദ്യനാളിൽ എന്നപോലെ ഇന്നും ചോദിച്ചീടണം
പുതിയ ഭാഗം ധ്യാനിച്ചീടുവാൻ
പഴയതെല്ലാം നന്നായി ഓർക്കണം -വിളിച്ചു
3. ദൈവവചനം പഠിപ്പിച്ചീടുമ്പോൾ
നന്നായിട്ടതോർമ്മവയ്ക്കണം
അന്ധകാരലോകത്തോട് എതിർത്ത് നാം ജയിക്കുവാൻ
അന്തരംഗം ഈ വചനത്താൽ നിറഞ്ഞിരിക്കണം
കഥകളൊന്നായി അറിഞ്ഞിടുന്നല്ലോ
കവിതകളും കേൾക്കുന്നിതാ - വിളിച്ചു
4. ദോഷകാര്യസംഭവങ്ങളാൽ
സംഭ്രമിച്ചിടുന്ന സ്കൂളിലും
പേരെടുത്ത കൂട്ടരായി മിടുക്കരായി വിശ്വസ്തരായി
കൃപയിലെന്നുമാശ്രയിച്ചു പരീക്ഷയ്ക്കായി ഒരുങ്ങിടാം
കർത്തൃഭക്തി ജ്ഞാനമായിടും
ദോഷം വിട്ടൊഴിഞ്ഞിടുന്നിതാ -വിളിച്ച്