മൂലക്കല്ല് മൂലക്കല്ല് വിശേഷ മൂലക്കല്ല്

മൂലക്കല്ല് മൂലക്കല്ല് വിശേഷ മൂലക്കല്ല്
ദൈവത്താൽ ഇടപ്പെട്ടൊരു മൂലക്കല്ല്   - 2
സിയോനിലിടപ്പെട്ടൊരു മൂലക്കല്ല്
അതുതാൻ അതുതാൻ കർത്താവാം യേശുക്രിസ്തു
നമ്മുടെ കർത്താവാം യേശുക്രിസ്തു

          എബനേസർ എബനേസർ എബനേസർ
          ദൈവസഹായത്തിനടയാളം   - 2
          ഇത്രത്തോളം ദൈവം നമ്മെ സഹായിച്ചല്ലോ
          ഇനിയുള്ള കാലവും സഹായിക്കുമെ ഹാ ഹാ   - 2

മിസ്പയ്ക്കുമേ ശേനേനുമേ മധ്യത്തിൽ വിശേഷക്കല്ല്
ശമു‌വേലിനാലിട്ട ജയത്തിൻ കല്ല്   - 2
ദൈവസഹായത്തിൻ എബനേസർ
അതുതാൻ അതുതാൻ കർത്താവാം യേശുക്രിസ്തു
നമ്മുടെ കർത്താവാം യേശുക്രിസ്തു

ഉടമ്പടിയ്ക്കും കാവലിനും ആക്കിയ മൂലക്കല്ല്
യാക്കോബ് നാട്ടിയോരു തൂണായ കല്ല്   - 2
വിശ്വസ്ത സാക്ഷിയായി നിൽക്കപ്പെട്ട കല്ല്
അതുതാൻ അതുതാൻ കർത്താവാം യേശുക്രിസ്തു
നമ്മുടെ കർത്താവാം യേശുക്രിസ്തു

ശ്രേഷ്ഠവുമാം മാന്യവുമാം ജീവന്റെ വിശേഷക്കല്ല്
മനുഷ്യരാൽ തള്ളപ്പെട്ടോരു മൂലക്കല്ല്   - 2
ആത്മീക ഗൃഹത്തിന്റെ അടിസ്ഥാനക്കല്ല്
അതുതാൻ അതുതാൻ കർത്താവാം യേശുക്രിസ്തു
നമ്മുടെ കർത്താവാം യേശുക്രിസ്തു

ഇടർച്ചയും തടങ്കലുമാം ഉറപ്പുള്ള സാക്ഷ്യക്കല്ല്
ശോധിക്കപ്പെട്ടോരു വിലയേറും കല്ല്   - 2
വിശ്വാസിയെ താങ്ങുന്നോരു മൂലക്കല്ല്
അതുതാൻ അതുതാൻ കർത്താവാം യേശുക്രിസ്തു
നമ്മുടെ കർത്താവാം യേശുക്രിസ്തു